Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maoist Leader And His Wife Killed

മാവോയിസ്റ്റ് നേതാവും ഭാര്യയും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

റാ​​യ്പു​​ർ: ഉ​​ന്ന​​ത മാ​​വോ​​യി​​സ്റ്റ് ക​​മാ​​ൻ​​ഡ​​ർ മ​​ദ്‌​​വി ഹി​​ദ്മ​​യും (51) ഭാ​​ര്യ​​യും ഉ​​ൾ​​പ്പെ​​ടെ ആ​​റു മാ​​വോ​​യി​​സ്റ്റു​​ക​​ൾ സു​​ര​​ക്ഷാ​​സേ​​ന​​യു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു.

ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ അ​​ല്ലുി സീ​​താ​​രാ​​മ​​രാ​​ജു ജി​​ല്ല​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. സി​​പി​​ഐ (മാ​​വോ​​യി​​സ്റ്റ് )അം​​ഗ​​ങ്ങ​​ളാ​​യ 31 പേ​​രെ സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. മ​​രേ​​ഡു​​മി​​ല്ലി​​യി​​ലെ വ​​ന​​മേ​​ഖ​​ല​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റ​​ര​​യ്ക്കും ഏ​​ഴി​​നും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ.

ത​​ല​​യ്ക്ക് ഒ​​രു കോ​​ടി രൂ​​പ വി​​ല​​യി​​ട്ട മാ​​വോ​​യി​​സ്റ്റ് നേ​​താ​​വാ​​ണ് ഹി​​ദ്മ. 1990ക​​ളി​​ൽ മാ​​വോ​​യി​​സ്റ്റ് സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​മാ​​യ ഹി​​ദ്മ നി​​ര​​വ​​ധി ആ​​ക്ര​​മ​​ണ​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​ണ്. 2010ൽ ​​ദ​​ന്തേ​​വാ​​ഡ​​യി​​ൽ 76 സു​​ര​​ക്ഷാ സൈ​​നി​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ട ആ​​ക്ര​​മ​​ണം ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത് ഹി​​ദ്മ​​യാ​​യി​​രു​​ന്നു.

ഗ​​റി​​ല്ലാ യു​​ദ്ധ​​മു​​റ​​ക​​ളി​​ൽ നൈ​​പു​​ണ്യ​​മു​​ള്ള​​യാ​​ണ് ഇ​​യാ​​ൾ. വ​​ൻ സു​​ര​​ക്ഷാ​​സ​​ന്നാ​​ഹ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു ഹി​​ഡ്മ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​ത്. ഛത്തീ​​സ്ഗ​​ഡി​​ലെ സു​​ക്മ ജി​​ല്ല​​യി​​ലെ പു​​വാ​​ർ​​തി ഗ്രാ​​മ​​ക്കാ​​ര​​നാ​​ണ് ഹി​​ദ്മ. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​മാ​​ണ് മാ​​വോ​​യി​​സ്റ്റു​​ക​​ളു​​ടെ സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി അം​​ഗ​​മാ​​യ​​ത്.

സു​​ര​​ക്ഷാ​​സേ​​ന ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത 31 മാ​​വോ​​യി​​സ്റ്റു​​ക​​ളി​​ൽ ഒ​​ന്പ​​തു പേ​​ർ സെ​​ൻ​​ട്ര​​ൽ ക​​മ്മി​​റ്റി അം​​ഗം ദേ​​വ്‌​​ജി​​യു​​ടെ സു​​ര​​ക്ഷാ ഗാ​​ർ​​ഡു​​ക​​ളാ​​ണ്.

Latest News

Up